ദിൽ സേ

 




ഈ കാലവും കടന്നുപോവുകയാണല്ലോ!!

എന്നോടൊപ്പം വളർന്നു വലുതായ 
ധൂസരസങ്കല്പങ്ങളല്ല 
ഈ ലോകവും ഇവിടുത്തെ മനുഷ്യരുമെന്ന 
തിരിച്ചറിവിലേക്കായിരുന്നു എന്റെ യാത്ര.
അദ്ധ്യായം 26 തികയുമ്പോഴും
ഞാൻ ഞാനാകുവാനുള്ള ദൂരം ഇനിയും ബാക്കിയാണെന്ന് 
എനിക്ക് ബോധ്യപ്പെടുന്നു. 

'It was the year of survival'
എന്ന് കുറിച്ചിടുമ്പോൾ 
Comfort Zone നഷ്ടപ്പെട്ടുപോയ,
സൗഹൃദങ്ങളിൽ നിന്ന് അകലേണ്ടിവന്ന,
ചിരികളിൽ മാറാലകെട്ടിയ,
ഉള്ളിന്റുള്ളിലെ നിശബ്ദയുദ്ധങ്ങളിൽ തളർന്ന 
എന്നെ കൂടുതൽ ആഴത്തിൽ  കെട്ടിപിടിക്കണമെന്ന് എനിക്ക് തോന്നാറുണ്ട്.

ഒറ്റനേരങ്ങളിൽ തണലായ മനുഷ്യമരങ്ങൾക്ക്,
മഴയാത്രയിലും കുന്നിൻമുകളിലും 
കൂട്ടുപോന്നവർക്ക്,
കരുണയോടെ നീട്ടിയ കൈകൾക്ക്  
പിന്നെ, ഞാനിന്നും ആരുടെയൊക്കെയോ പ്രിയപ്പെട്ടതാണെന്ന് 
തോന്നിച്ചുകൊണ്ട് വന്ന ആശംസകൾക്ക്,
നിറഞ്ഞ സ്നേഹം.

എല്ലാത്തരം കുറവുകളോടും കൂടി ഞാൻ എന്നെ വീണ്ടും വീണ്ടും സ്നേഹിക്കുന്നു.
അമൂർത്തമായ ആർദ്രതയോടുകൂടി ചേർത്തുനിർത്തുന്നു.

With all my heart 'welcome 27'✨


ദിൽ സേ

  ഈ കാലവും കടന്നുപോവുകയാണല്ലോ!! എന്നോടൊപ്പം വളർന്നു വലുതായ  ധൂസരസങ്കല്പങ്ങളല്ല  ഈ ലോകവും ഇവിടുത്തെ മനുഷ്യരുമെന്ന  തിരിച്ചറിവിലേക്കായിരുന്നു ...